Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
No Result
View All Result
Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
Sunday, May 31, 2026
No Result
View All Result
Saudi Chandrika
Home Saudi

കിഴക്കൻ പ്രവിശ്യ കെ.എം.സി.സി വനിതാ കമ്മിറ്റി നിലവിൽ വന്നു; ഷബ്‌ന നജീബ് പ്രസിഡന്റ്, റുഖിയ റഹ്‌മാൻ ജനറൽ സെക്രട്ടറി

Deskby Desk
in Saudi, Top News
18/05/2026
A A
കിഴക്കൻ പ്രവിശ്യ കെ.എം.സി.സി വനിതാ കമ്മിറ്റി നിലവിൽ വന്നു; ഷബ്‌ന നജീബ് പ്രസിഡന്റ്, റുഖിയ റഹ്‌മാൻ ജനറൽ സെക്രട്ടറി
Share on TwitterShare on Facebook

ദമ്മാം: പ്രവാസലോകത്തെ കുടുംബങ്ങൾക്കിടയിൽ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ സജീവവും ക്രിയാത്മകവുമായ ഇടപെടലുകൾ ലക്ഷ്യമിട്ട് കിഴക്കൻ പ്രവിശ്യ കെ.എം.സി.സി പ്രഥമ വനിതാ കമ്മിറ്റി രൂപീകരിച്ചു. പ്രവിശ്യക്ക് കീഴിലുള്ള ഒൻപത് സെൻട്രൽ കമ്മിറ്റികളിലെ വനിതാ വിങ്ങുകളിൽ നിന്ന് തിരഞ്ഞെടുത്ത 18 ഭാരവാഹികളടങ്ങുന്ന കമ്മിറ്റിയെ ദമ്മാം റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന വനിതാ സംഗമത്തിൽ വെച്ച് ഈസ്റ്റേൺ പ്രവിശ്യ പ്രസിഡന്റ് മുഹമ്മദ് കുട്ടി കോടൂർ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

പാർട്ടി നിയമാവലികൾ പാലിച്ച്, പുതിയ കാലത്തിന്റെ വെല്ലുവിളികളെ ഭൗതികവും ആത്മീയവുമായി നേരിടാൻ പുതിയ കമ്മിറ്റിക്ക് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. കെ.എം.സി.സി നാഷണൽ കമ്മിറ്റി ചെയർമാൻ ഖാദർ ചെങ്കള സംഗമം ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം ഉന്നതമായ സാംസ്കാരിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും കുടുംബങ്ങളെ ചേർത്തുനിർത്താനും വനിതാ വിങ് മുന്നോട്ടുവരണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ഷബ്‌ന നജീബ് (പ്രസിഡന്റ്), റുഖിയ റഹ്‌മാൻ (ജനറൽ സെക്രട്ടറി), സുമയ്യ ഫസൽ (ഓർഗനൈസിംഗ് സെക്രട്ടറി), നാജിറ ശംസുദ്ധീൻ (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. സാഫ്രോൺ മുജീബ്, സാജിത നഹ, ഹാജറ സലീം, ഫൗസിയ റഷീദ്, സുലൈഖ ഹുസൈൻ, ഷാനിബ ഉമ്മർ, സുമയ്യ ബീവി എന്നിവരെ വൈസ് പ്രസിഡന്റുമാരായും ഫസ്ന മഹ്മൂദ്, നെജിമോൾ, ഫസീന ഇഖ്ബാൽ, സമീഹ സമദ്, സീനത്ത് അഷ്‌റഫ്‌, സൽമ അഫ്സൽ, നജ്‌ല അസ്ഹർ എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.

Also Read:

വി. ഡി. സതീശന് ആശംസകളുമായി സൗദി കെ.എം.സി.സി ഭാരവാഹികൾ തിരുവനന്തപുരത്തെത്തി, പ്രവാസികളുടെ ആവശ്യങ്ങൾക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം

ചരിത്രവിജയത്തിലേക്ക് മുസ്ലിം ലീഗ്; കേരളത്തിലെ ജനവിധി കാത്ത് സൗദിയിലെ കെ.എം.സി.സി പ്രവർത്തകർ

കെ.എം.സി.സി നേതാവ് ബഷീർ മൂന്നിയൂരിന് ഇന്ത്യൻ കോൺസുലേറ്റിന്റെ കമ്യൂണിറ്റി വോളന്റിയറായി നിയമനം

ചടങ്ങിൽ നാഷണൽ കമ്മിറ്റി സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ, സാംസ്കാരിക സമിതി ചെയർമാൻ മാലിക് മഖ്ബൂൽ ആലുങ്ങൽ, വെൽഫെയർ വിംഗ് ചെയർമാൻ ഷാജി ആലപ്പുഴ എന്നിവർ ആശംസകൾ നേർന്നു. പ്രവർത്തന മണ്ഡലത്തിലെ പ്രായോഗിക രീതികളെ കുറിച്ച് ഷാഫി മാസ്റ്ററും, വനിതാ കമ്മിറ്റിയുടെ പ്രവർത്തന രൂപരേഖ പ്രവിശ്യ വൈസ് പ്രസിഡന്റ് അബ്ദുൽ മജീദ് കൊടുവള്ളിയും അവതരിപ്പിച്ചു.

തുടർന്ന് നടന്ന വനിതാ സമ്മേളനത്തിൽ പ്രവിശ്യ വർക്കിംഗ് പ്രസിഡന്റ് ഖാദർ മാസ്റ്റർ വാണിയമ്പലം, അമീർ അലി കൊയിലാണ്ടി, സെൻട്രൽ-ജില്ലാ കമ്മിറ്റി നേതാക്കളായ സൈനു കുമളി, ഇഖ്ബാൽ ആനമങ്ങാട്, ഉമ്മർ ഓമശേരി, കെ.പി ഹുസൈൻ വേങ്ങര, നജീബ് ചീക്കിലോട്, മുഹമ്മദ് കുട്ടി കരിങ്കപ്പാറ, വനിതാ നേതാക്കളായ ഷബ്‌ന നജീബ്, സുമയ്യ ഫസൽ, നാജിറ ശംസുദ്ധീൻ എന്നിവർ സംസാരിച്ചു. പ്രവിശ്യ കമ്മിറ്റി ആക്റ്റിംഗ് ജനറൽ സെക്രട്ടറി കെ.പി അബ്ദുസ്സമദ് സ്വാഗതവും ട്രഷറർ അഷ്‌റഫ് ഗസ്സാലി നന്ദിയും പറഞ്ഞു.

Recommended For You

വി. ഡി. സതീശന് ആശംസകളുമായി സൗദി കെ.എം.സി.സി ഭാരവാഹികൾ തിരുവനന്തപുരത്തെത്തി, പ്രവാസികളുടെ ആവശ്യങ്ങൾക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം

വി. ഡി. സതീശന് ആശംസകളുമായി സൗദി കെ.എം.സി.സി ഭാരവാഹികൾ തിരുവനന്തപുരത്തെത്തി, പ്രവാസികളുടെ ആവശ്യങ്ങൾക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം

19/05/2026
ഞങ്ങളൊന്നും മറക്കില്ല; ഗൺമാൻമാരുടെ ആക്രമണത്തിൽ പുനരന്വേഷണം: മുഖ്യമന്ത്രി വി.ഡി. സതീശൻ

ഞങ്ങളൊന്നും മറക്കില്ല; ഗൺമാൻമാരുടെ ആക്രമണത്തിൽ പുനരന്വേഷണം: മുഖ്യമന്ത്രി വി.ഡി. സതീശൻ

18/05/2026

Latest News

വി. ഡി. സതീശന് ആശംസകളുമായി സൗദി കെ.എം.സി.സി ഭാരവാഹികൾ തിരുവനന്തപുരത്തെത്തി, പ്രവാസികളുടെ ആവശ്യങ്ങൾക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം

വി. ഡി. സതീശന് ആശംസകളുമായി സൗദി കെ.എം.സി.സി ഭാരവാഹികൾ തിരുവനന്തപുരത്തെത്തി, പ്രവാസികളുടെ ആവശ്യങ്ങൾക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം

19/05/2026
ഞങ്ങളൊന്നും മറക്കില്ല; ഗൺമാൻമാരുടെ ആക്രമണത്തിൽ പുനരന്വേഷണം: മുഖ്യമന്ത്രി വി.ഡി. സതീശൻ

ഞങ്ങളൊന്നും മറക്കില്ല; ഗൺമാൻമാരുടെ ആക്രമണത്തിൽ പുനരന്വേഷണം: മുഖ്യമന്ത്രി വി.ഡി. സതീശൻ

18/05/2026
കിഴക്കൻ പ്രവിശ്യ കെ.എം.സി.സി വനിതാ കമ്മിറ്റി നിലവിൽ വന്നു; ഷബ്‌ന നജീബ് പ്രസിഡന്റ്, റുഖിയ റഹ്‌മാൻ ജനറൽ സെക്രട്ടറി

കിഴക്കൻ പ്രവിശ്യ കെ.എം.സി.സി വനിതാ കമ്മിറ്റി നിലവിൽ വന്നു; ഷബ്‌ന നജീബ് പ്രസിഡന്റ്, റുഖിയ റഹ്‌മാൻ ജനറൽ സെക്രട്ടറി

18/05/2026
Kerala

Saudi

കിഴക്കൻ പ്രവിശ്യ കെ.എം.സി.സി വനിതാ കമ്മിറ്റി നിലവിൽ വന്നു; ഷബ്‌ന നജീബ് പ്രസിഡന്റ്, റുഖിയ റഹ്‌മാൻ ജനറൽ സെക്രട്ടറി

18/05/2026
India

കേരളത്തിന്റെ അമരക്കാരനായി വി.ഡി. സതീശൻ; പുതുയു​ഗത്തിലേക്ക് യു.ഡി.എഫ്

14/05/2026
Kerala

തവനൂരിൽ ലീഗിന്റെ മധുരപ്രതികാരം, തോൽവി സമ്മതിച്ച് ജലീൽ

04/05/2026
Facebook Twitter Instagram Youtube
Saudi Chandrika

CATEGORIES

  • 1
  • Articles
  • Automobile
  • biobike.es
  • Business
  • Entertainment
  • Finance
  • Gulf
  • Health
  • India
  • Jobs
  • Kerala
  • NRI
  • Saudi
  • Sports
  • Tech
  • Top News
  • World

Useful Links

  • About
  • Contact
  • Privacy Policy
  • Terms and Conditions
  • Disclaimer

© 2025 Saudi Chandrika

No Result
View All Result
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles

© 2025 Saudi Chandrika