Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
No Result
View All Result
Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
Tuesday, July 14, 2026
No Result
View All Result
Saudi Chandrika
Home Kerala

മാറ്റത്തിന്റെ കാറ്റിൽ കേരളം; യു.ഡി.എഫിന്റെ വിജയത്തിനായി കാതോർത്ത് പ്രവാസലോകം

Deskby Desk
in Kerala, Top News
16/04/2026
A A
മാറ്റത്തിന്റെ കാറ്റിൽ കേരളം; യു.ഡി.എഫിന്റെ വിജയത്തിനായി കാതോർത്ത് പ്രവാസലോകം
Share on TwitterShare on Facebook

റിയാദ്: മെയ് നാലിന് പുറത്തുവരാനിരിക്കുന്ന കേരള നിയമസഭ തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്ന പ്രവാസലോകത്ത് ആത്മവിശ്വാസത്തിന്റെ ആവേശം അലതല്ലുന്നു. പത്തുവർഷത്തെ ഇടതു ഭരണത്തിന് അന്ത്യം കുറിച്ച് ഐക്യജനാധിപത്യ മുന്നണി (യു.ഡി.എഫ്) അധികാരത്തിൽ തിരിച്ചെത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് പ്രവാസലോകം. ഭരണവിരുദ്ധ വികാരം കേരളത്തിലുടനീളം ആഞ്ഞടിച്ച ഭരണവിരുദ്ധ വികാരം വോട്ടെടുപ്പിൽ പ്രതിഫലിക്കുകയും അനായാസ ജയം ലഭിക്കുമെന്നും പ്രവാസികൾ പ്രതീക്ഷിക്കുന്നു.

കരുത്തായി മുസ്ലിം ലീഗ്; യു.ഡി.എഫിന്റെ വിജയക്കുതിപ്പ്
മലബാർ മേഖലയിലും പ്രവാസികൾക്കിടയിലും കെ.എം.സി.സി വഴി ലീഗ് നടത്തുന്ന സേവനപ്രവർത്തനങ്ങളും സംഘടനാ കരുത്തും ഇത്തവണ യു.ഡി.എഫിന് വലിയ മേൽക്കൈ നൽകിയിട്ടുണ്ട്. മുസ്ലിം ലീഗ് മത്സരിക്കുന്ന സീറ്റുകളിൽ മികച്ച ഭൂരിപക്ഷത്തോടെ സ്ഥാനാർത്ഥികൾ വിജയിക്കുമെന്നും യു.ഡി.എഫിന്റെ അടിത്തറ ഭദ്രമാക്കുന്നതിൽ ലീഗ് വഹിച്ച പങ്ക് നിർണ്ണായകമാണെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ലീഗ് നേതൃത്വത്തിന്റെ പക്വമായ നിലപാടുകളും താഴെത്തട്ടിലുള്ള പ്രവർത്തകരുടെ സജീവമായ ഇടപെടലുകളും ഭരണമാറ്റത്തിനായുള്ള പോരാട്ടത്തിന് കരുത്ത് പകർന്നു.

പ്രവാസികളുടെ പ്രതീക്ഷകളും പ്രതിബന്ധങ്ങളും

Also Read:

പിണറായി വിജയൻ പിന്നിൽ; നൂറിലേക്ക് കുതിച്ച് യു.ഡി.എഫ്, വനവാസത്തിനൊരുങ്ങി മന്ത്രിമാർ

മുസ്‌ലിം ലീഗ് എന്ന സ്നേഹഭവനം; ആരെയും വിസ്മയിപ്പിക്കുന്ന കാരുണ്യക്കടൽ

ഇടിഞ്ഞ് ഇടിഞ്ഞ് സ്വർണവില

മുൻ തെരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ പ്രവാസികൾക്ക് നേരിട്ട് കേരളത്തിലെത്തി വോട്ട് രേഖപ്പെടുത്തുന്നതിന് ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടി വന്നു. വിമാനയാത്രാക്കൂലി കുത്തനെ വർധിച്ചതും മേഖലയിലെ സംഘർഷാവസ്ഥയെത്തുടർന്ന് സർവീസുകൾ വെട്ടിച്ചുരുക്കിയതും പതിനായിരക്കണക്കിന് പ്രവാസികൾക്ക് വോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തി. എങ്കിലും, നാട്ടിലുള്ള തങ്ങളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഫോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ബന്ധപ്പെട്ട് യു.ഡി.എഫിന് അനുകൂലമായി വോട്ട് ഉറപ്പിക്കാൻ പ്രവാസികൾ കാട്ടിയ ജാഗ്രത ശ്രദ്ധേയമാണ്.

കാത്തിരിക്കുന്നത് പുതുചരിത്രത്തിന്
കേരളത്തിലെ സാധാരണക്കാരുടെ ജീവിതത്തെ ദുരിതത്തിലാക്കിയ ഇടതു ഭരണത്തിന് ജനം ബാലറ്റിലൂടെ മറുപടി നൽകി കഴിഞ്ഞു എന്നാണ് പ്രവാസികൾ വിശ്വസിക്കുന്നത്. അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെയുള്ള വിധിയെഴുത്തായിരിക്കും മെയ് നാലിന് പുറത്തുവരിക. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുന്നത് കേരളത്തിന്റെ പ്രവാസി നയങ്ങളിലും വലിയ മാറ്റമുണ്ടാക്കുമെന്ന് എല്ലാവരും കരുതുന്നു. പ്രവാസി പുനരധിവാസം, ടിക്കറ്റ് നിരക്ക് കുറയ്ക്കാനുള്ള ഇടപെടലുകൾ എന്നിവയിൽ യു.ഡി.എഫ് നൽകിയ വാഗ്ദാനങ്ങൾ പ്രവാസികളെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്.

ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, യു.ഡി.എഫിന്റെ വിജയ പ്രഖ്യാപനത്തിനായി കാതോർത്ത് പ്രവാസലോകം ഒന്നടങ്കം പ്രാർത്ഥനയോടെയും ആവേശത്തോടെയും കാത്തിരിക്കുകയാണ്. കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ മെയ് നാല് ഒരു പുതിയ തുടക്കമായിരിക്കുമെന്നതിൽ സംശയമില്ല.

Recommended For You

വി. ഡി. സതീശന് ആശംസകളുമായി സൗദി കെ.എം.സി.സി ഭാരവാഹികൾ തിരുവനന്തപുരത്തെത്തി, പ്രവാസികളുടെ ആവശ്യങ്ങൾക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം

വി. ഡി. സതീശന് ആശംസകളുമായി സൗദി കെ.എം.സി.സി ഭാരവാഹികൾ തിരുവനന്തപുരത്തെത്തി, പ്രവാസികളുടെ ആവശ്യങ്ങൾക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം

19/05/2026
ഞങ്ങളൊന്നും മറക്കില്ല; ഗൺമാൻമാരുടെ ആക്രമണത്തിൽ പുനരന്വേഷണം: മുഖ്യമന്ത്രി വി.ഡി. സതീശൻ

ഞങ്ങളൊന്നും മറക്കില്ല; ഗൺമാൻമാരുടെ ആക്രമണത്തിൽ പുനരന്വേഷണം: മുഖ്യമന്ത്രി വി.ഡി. സതീശൻ

18/05/2026

Latest News

കിഴക്കൻ പ്രവിശ്യ കെ.എം.സി.സി വനിതാ കമ്മിറ്റി നിലവിൽ വന്നു; ഷബ്‌ന നജീബ് പ്രസിഡന്റ്, റുഖിയ റഹ്‌മാൻ ജനറൽ സെക്രട്ടറി

കിഴക്കൻ പ്രവിശ്യ കെ.എം.സി.സി വനിതാ കമ്മിറ്റി നിലവിൽ വന്നു; ഷബ്‌ന നജീബ് പ്രസിഡന്റ്, റുഖിയ റഹ്‌മാൻ ജനറൽ സെക്രട്ടറി

18/05/2026
Kerala

Saudi

കിഴക്കൻ പ്രവിശ്യ കെ.എം.സി.സി വനിതാ കമ്മിറ്റി നിലവിൽ വന്നു; ഷബ്‌ന നജീബ് പ്രസിഡന്റ്, റുഖിയ റഹ്‌മാൻ ജനറൽ സെക്രട്ടറി

18/05/2026
India

കേരളത്തിന്റെ അമരക്കാരനായി വി.ഡി. സതീശൻ; പുതുയു​ഗത്തിലേക്ക് യു.ഡി.എഫ്

14/05/2026
Kerala

തവനൂരിൽ ലീഗിന്റെ മധുരപ്രതികാരം, തോൽവി സമ്മതിച്ച് ജലീൽ

04/05/2026
Facebook Twitter Instagram Youtube
Saudi Chandrika

CATEGORIES

  • 1
  • Articles
  • Automobile
  • biobike.es
  • Business
  • Entertainment
  • Finance
  • Gulf
  • Health
  • India
  • Jobs
  • Kerala
  • NRI
  • Saudi
  • Sports
  • Tech
  • Top News
  • World

Useful Links

  • About
  • Contact
  • Privacy Policy
  • Terms and Conditions
  • Disclaimer

© 2025 Saudi Chandrika

No Result
View All Result
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles

© 2025 Saudi Chandrika