Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
No Result
View All Result
Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
Tuesday, July 14, 2026
No Result
View All Result
Saudi Chandrika
Home India

ബംഗ്ളൂരുവിൽ കെട്ടിടത്തിൽ അഗ്നിബാധ; ഒരു മരണം, നിരവധി പേർക്ക് പരിക്ക്

സൗദി ചന്ദ്രികby സൗദി ചന്ദ്രിക
in India
16/08/2025
A A
ബംഗ്ളൂരുവിൽ കെട്ടിടത്തിൽ അഗ്നിബാധ; ഒരു മരണം, നിരവധി പേർക്ക് പരിക്ക്
Share on TwitterShare on Facebook

Also Read:

ബംഗളൂരുവിലെ നാഗര്‍ത്ത്‌പേട്ടില്‍ കെട്ടിടത്തില്‍ തീപിടിത്തം; അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം

ബംഗ്ളൂരു: ബംഗ്ളൂരുവിൽ വാണിജ്യ കെട്ടിടത്തിൽ തീപിടുത്തം. സംഭവത്തിൽ ഒരാൾ മരിച്ചു. കെആര്‍ മാര്‍ക്കറ്റിനടുത്തുള്ള നാഗര്‍ത്തപ്പേട്ടിലുള്ള കെട്ടിടത്തിൽ അഗ്നിബാധ ഉണ്ടായതിനെ തുടർന്ന് രാജസ്ഥാന്‍ സ്വദേശിയായ മദന്‍ സിങ് ആണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപോർട്ടുണ്ട്. കെട്ടിടത്തില്‍ കുടുങ്ങിയ നാലുപേരെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ. ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. താഴത്തെ നിലയില്‍ കടയാണ് പ്രവർത്തിച്ചിരുന്നത്. മുകളിലത്തെ നിലയില്‍ താമസിക്കാനുള്ള ഫ്ലാറ്റ് എന്ന നിലയിലായിരുന്നു കെട്ടിടം പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. കെട്ടിടത്തിന്റെ മുകളില്‍ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു മരിച്ച മദന്‍ സിങ്. സാരമായി പൊള്ളലേറ്റ അദ്ദേഹം സംഭവ സ്ഥലത്തു വെച്ചുതന്നെ മരിക്കുകയായിരുന്നു. അദ്ദേഹത്തിനൊപ്പം ഭാര്യയും എട്ട്, അഞ്ച് വയസ്സുള്ള കുട്ടികളുമുണ്ടായിരുന്നു.

സംഭവം നടന്ന ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുണ്ടായി. നഗരത്തിലെ തിരക്കേറിയ ഭാഗത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നതെന്നും തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടോ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതോ ആവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Recommended For You

കേരളത്തിന്റെ അമരക്കാരനായി വി.ഡി. സതീശൻ; പുതുയു​ഗത്തിലേക്ക് യു.ഡി.എഫ്

കേരളത്തിന്റെ അമരക്കാരനായി വി.ഡി. സതീശൻ; പുതുയു​ഗത്തിലേക്ക് യു.ഡി.എഫ്

14/05/2026
ജബൽപുർ ബോട്ട് ദുരന്തം: എ ഐ ചിത്രങ്ങൾ ഓർമ്മകളെയും ദുഃഖത്തെയും സൗന്ദര്യവത്കരിക്കുന്നത് എങ്ങനെ?

ജബൽപുർ ബോട്ട് ദുരന്തം: എ ഐ ചിത്രങ്ങൾ ഓർമ്മകളെയും ദുഃഖത്തെയും സൗന്ദര്യവത്കരിക്കുന്നത് എങ്ങനെ?

03/05/2026

Latest News

വി. ഡി. സതീശന് ആശംസകളുമായി സൗദി കെ.എം.സി.സി ഭാരവാഹികൾ തിരുവനന്തപുരത്തെത്തി, പ്രവാസികളുടെ ആവശ്യങ്ങൾക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം

വി. ഡി. സതീശന് ആശംസകളുമായി സൗദി കെ.എം.സി.സി ഭാരവാഹികൾ തിരുവനന്തപുരത്തെത്തി, പ്രവാസികളുടെ ആവശ്യങ്ങൾക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം

19/05/2026
ഞങ്ങളൊന്നും മറക്കില്ല; ഗൺമാൻമാരുടെ ആക്രമണത്തിൽ പുനരന്വേഷണം: മുഖ്യമന്ത്രി വി.ഡി. സതീശൻ

ഞങ്ങളൊന്നും മറക്കില്ല; ഗൺമാൻമാരുടെ ആക്രമണത്തിൽ പുനരന്വേഷണം: മുഖ്യമന്ത്രി വി.ഡി. സതീശൻ

18/05/2026
കിഴക്കൻ പ്രവിശ്യ കെ.എം.സി.സി വനിതാ കമ്മിറ്റി നിലവിൽ വന്നു; ഷബ്‌ന നജീബ് പ്രസിഡന്റ്, റുഖിയ റഹ്‌മാൻ ജനറൽ സെക്രട്ടറി

കിഴക്കൻ പ്രവിശ്യ കെ.എം.സി.സി വനിതാ കമ്മിറ്റി നിലവിൽ വന്നു; ഷബ്‌ന നജീബ് പ്രസിഡന്റ്, റുഖിയ റഹ്‌മാൻ ജനറൽ സെക്രട്ടറി

18/05/2026
Kerala

Saudi

കിഴക്കൻ പ്രവിശ്യ കെ.എം.സി.സി വനിതാ കമ്മിറ്റി നിലവിൽ വന്നു; ഷബ്‌ന നജീബ് പ്രസിഡന്റ്, റുഖിയ റഹ്‌മാൻ ജനറൽ സെക്രട്ടറി

18/05/2026
India

കേരളത്തിന്റെ അമരക്കാരനായി വി.ഡി. സതീശൻ; പുതുയു​ഗത്തിലേക്ക് യു.ഡി.എഫ്

14/05/2026
Kerala

തവനൂരിൽ ലീഗിന്റെ മധുരപ്രതികാരം, തോൽവി സമ്മതിച്ച് ജലീൽ

04/05/2026
Facebook Twitter Instagram Youtube
Saudi Chandrika

CATEGORIES

  • 1
  • Articles
  • Automobile
  • biobike.es
  • Business
  • Entertainment
  • Finance
  • Gulf
  • Health
  • India
  • Jobs
  • Kerala
  • NRI
  • Saudi
  • Sports
  • Tech
  • Top News
  • World

Useful Links

  • About
  • Contact
  • Privacy Policy
  • Terms and Conditions
  • Disclaimer

© 2025 Saudi Chandrika

No Result
View All Result
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles

© 2025 Saudi Chandrika