Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
No Result
View All Result
Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
Thursday, May 14, 2026
No Result
View All Result
Saudi Chandrika
Home Saudi

ചരിത്രവിജയത്തിലേക്ക് മുസ്ലിം ലീഗ്; കേരളത്തിലെ ജനവിധി കാത്ത് സൗദിയിലെ കെ.എം.സി.സി പ്രവർത്തകർ

Deskby Desk
in Saudi, Top News
03/05/2026
A A
ചരിത്രവിജയത്തിലേക്ക് മുസ്ലിം ലീഗ്; കേരളത്തിലെ ജനവിധി കാത്ത് സൗദിയിലെ കെ.എം.സി.സി പ്രവർത്തകർ
Share on TwitterShare on Facebook

റിയാദ്: പത്തു വർഷത്തെ പിണറായി വിജയൻ സർക്കാരിന്റെ ഭരണത്തിന് അന്ത്യം കുറിച്ച് യു.ഡി.എഫ് നേതൃത്വത്തിൽ പുതിയൊരു സർക്കാർ അധികാരത്തിൽ വരുമെന്ന ഉറച്ച വിശ്വാസത്തിൽ ആവേശക്കടലായിരിക്കുകയാണ് പ്രവാസലോകം. കേരളം ആരു ഭരിക്കുമെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, യു.ഡി.എഫിന്റെ വിജയപ്രതീക്ഷകൾക്കൊപ്പം മുസ്ലിം ലീഗ് ചരിത്രവിജയത്തിലേക്ക് കുതിക്കുമെന്ന ഉറപ്പിലാണ് സൗദി അറേബ്യയിലെമ്പാടുമുള്ള കെ.എം.സി.സി പ്രവർത്തകർ. കിരാത ഭരണത്തിനും അഹങ്കാരത്തിനുമുള്ള ശക്തമായ മറുപടി കേരള ജനത ബാലറ്റിലൂടെ നൽകുമെന്നും, അതിൽ മുസ്ലിം ലീഗിന്റെ പ്രകടനം ഇത്തവണ സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് ഏറ്റവും ഗംഭീരമാകുമെന്നും പ്രവാസികൾ കണക്കുകൂട്ടുന്നു. ലീഗ് മത്സരിച്ച സീറ്റുകളിലെല്ലാം മിന്നും പ്രകടനം കാഴ്ചവെച്ച് യു.ഡി.എഫിന്റെ അധികാരയാത്രയിലെ ഏറ്റവും വലിയ കരുത്തായി പാർട്ടി മാറുന്ന ചരിത്ര നിമിഷത്തിനാണ് പ്രവർത്തകർ കാത്തിരിക്കുന്നത്. റിയാദ്, ദമാം, ജിദ്ദ എന്നീ പ്രധാന നഗരങ്ങളിലടക്കം വൻ ഒരുക്കങ്ങളിലാണ് പ്രവർത്തകർ.

നാട്ടിലെ സമയത്തേക്കാൾ രണ്ടര മണിക്കൂർ പിന്നിലായതിനാൽ സൗദിയിൽ അതിരാവിലെ അഞ്ചരയോടെ തന്നെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകൾ ലഭ്യമായിത്തുടങ്ങും. പ്രഭാത പ്രാർത്ഥന കഴിഞ്ഞയുടൻ തന്നെ പ്രവാസികൾ വോട്ടെണ്ണലിന്റെ തത്സമയ വിവരങ്ങളിലേക്ക് കണ്ണും കാതും കൂർപ്പിക്കും. പ്രവർത്തകർക്ക് ഒത്തുകൂടാനും വോട്ടെണ്ണൽ തത്സമയം വീക്ഷിക്കാനുമായി റിയാദ്, ജിദ്ദ, ദമ്മാം തുടങ്ങി സൗദിയുടെ വിവിധ നഗരങ്ങളിൽ കെ.എം.സി.സിയുടെ നേതൃത്വത്തിൽ കൂറ്റൻ സ്ക്രീനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. പ്രവാസലോകത്തും വലിയ ഒരുക്കങ്ങളാണ് വിജയത്തിനു മുന്നോടിയായി നടക്കുന്നത്.

Also Read:

മുസ്‌ലിം ലീഗ് എന്ന സ്നേഹഭവനം; ആരെയും വിസ്മയിപ്പിക്കുന്ന കാരുണ്യക്കടൽ

കെ.എം.സി.സി നേതാവ് ബഷീർ മൂന്നിയൂരിന് ഇന്ത്യൻ കോൺസുലേറ്റിന്റെ കമ്യൂണിറ്റി വോളന്റിയറായി നിയമനം

മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം ‘ഖാഇദേ മില്ലത്ത് സെന്റര്‍’ ഉദ്ഘാടനം നാളെ

തത്സമയ തെരഞ്ഞെടുപ്പ് അവലോകനങ്ങളും ചർച്ചകളുമായി നാടൻ പോരാട്ടത്തിന്റെ അതേ ആവേശമാണ് ഗൾഫ് നാടുകളിൽ ഓരോ കെ.എം.സി.സി ഓഫീസുകളിലും അലയടിക്കുന്നത്. യു.ഡി.എഫിന്റെയും പ്രത്യേകിച്ച് മുസ്ലിം ലീഗിന്റെയും സ്ഥാനാർത്ഥികൾ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചു കയറുന്നത് കാണാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് പ്രവാസികൾ. കേരളത്തിന്റെ വികസനവും സമാധാനവും തിരികെപ്പിടിക്കാൻ യു.ഡി.എഫ് ഭരണത്തിന് മാത്രമേ സാധിക്കൂ എന്ന ചിന്തയിലാണ് വോട്ടെണ്ണൽ ദിനത്തെ പ്രവാസലോകം വരവേൽക്കുന്നത്. ഒടുവിൽ വോട്ടെണ്ണിത്തീരുമ്പോൾ യു.ഡി.എഫിന്റെ വിജയക്കൊടി പാറുമെന്നും അതിൽ മുസ്ലിം ലീഗിന്റെ കുതിപ്പ് സമാനതകളില്ലാത്തതാകുമെന്നുമുള്ള തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഓരോ പ്രവർത്തകനും.

Recommended For You

കേരളത്തിന്റെ അമരക്കാരനായി വി.ഡി. സതീശൻ; പുതുയു​ഗത്തിലേക്ക് യു.ഡി.എഫ്

കേരളത്തിന്റെ അമരക്കാരനായി വി.ഡി. സതീശൻ; പുതുയു​ഗത്തിലേക്ക് യു.ഡി.എഫ്

14/05/2026
തവനൂരിൽ ലീഗിന്റെ മധുരപ്രതികാരം, തോൽവി സമ്മതിച്ച് ജലീൽ

തവനൂരിൽ ലീഗിന്റെ മധുരപ്രതികാരം, തോൽവി സമ്മതിച്ച് ജലീൽ

04/05/2026

Latest News

പിണറായി വിജയൻ പിന്നിൽ; നൂറിലേക്ക് കുതിച്ച് യു.ഡി.എഫ്, വനവാസത്തിനൊരുങ്ങി മന്ത്രിമാർ

പിണറായി വിജയൻ പിന്നിൽ; നൂറിലേക്ക് കുതിച്ച് യു.ഡി.എഫ്, വനവാസത്തിനൊരുങ്ങി മന്ത്രിമാർ

04/05/2026
India

കേരളത്തിന്റെ അമരക്കാരനായി വി.ഡി. സതീശൻ; പുതുയു​ഗത്തിലേക്ക് യു.ഡി.എഫ്

14/05/2026
Kerala

തവനൂരിൽ ലീഗിന്റെ മധുരപ്രതികാരം, തോൽവി സമ്മതിച്ച് ജലീൽ

04/05/2026
Kerala

പിണറായി വിജയൻ പിന്നിൽ; നൂറിലേക്ക് കുതിച്ച് യു.ഡി.എഫ്, വനവാസത്തിനൊരുങ്ങി മന്ത്രിമാർ

04/05/2026
Saudi

ചരിത്രവിജയത്തിലേക്ക് മുസ്ലിം ലീഗ്; കേരളത്തിലെ ജനവിധി കാത്ത് സൗദിയിലെ കെ.എം.സി.സി പ്രവർത്തകർ

03/05/2026
India

ജബൽപുർ ബോട്ട് ദുരന്തം: എ ഐ ചിത്രങ്ങൾ ഓർമ്മകളെയും ദുഃഖത്തെയും സൗന്ദര്യവത്കരിക്കുന്നത് എങ്ങനെ?

03/05/2026
Facebook Twitter Instagram Youtube
Saudi Chandrika

CATEGORIES

  • 1
  • Articles
  • Automobile
  • biobike.es
  • Business
  • Entertainment
  • Finance
  • Gulf
  • Health
  • India
  • Jobs
  • Kerala
  • NRI
  • Saudi
  • Sports
  • Tech
  • Top News
  • World

Useful Links

  • About
  • Contact
  • Privacy Policy
  • Terms and Conditions
  • Disclaimer

© 2025 Saudi Chandrika

No Result
View All Result
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles

© 2025 Saudi Chandrika