മലപ്പുറം– നവദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂര്‍ മണലോടി കറുത്തേടത്ത് രാജേഷ്(23) ഭാര്യ അമൃത(19) എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജേഷിനെ വിഷം ഉള്ളില്‍ ചെന്നും ഭാര്യ അമൃതയെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് ഇരുവരും ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായിക്കുമെന്ന് പൊലീസ് പറഞ്ഞു.
രണ്ടു മാസം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. വിവാഹശേഷം ഇരുവരും തമ്മില്‍ പലപ്പോഴും തര്‍ക്കമുണ്ടായിരുന്നുവെന്നാണ് സമീപവാസികള്‍ പറയുന്നു. ഇന്നും ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.