റിയാദ്– നാലു ദിവസം മുമ്പ് അവധി കഴിഞ്ഞെത്തിയ പ്രവാസി റിയാദില്‍ നിര്യാതനായി. തിരുവനന്തപുരം മണലുമുക്ക് വെഞ്ഞാറമൂട് സ്വദേശി സൈനുല്‍ ആബിദ്(35) ആണ് ശനിയാഴ്ച വൈകീട്ട് മരിച്ചത്. ദര്‍ഇയ്യയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. രണ്ടുവര്‍ഷമായി പ്രവാസിയാണ്. സഹോദരന്‍ സിദ്ദിഖ് ജിദ്ദയില്‍ നിന്നും വിവരമറിഞ്ഞ് റിയാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
റിയാദ് കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിംഗ് പ്രവര്‍ത്തകരുടെ സഹകരണത്തോടെ ഖബറടക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കും.