Also Read:
ന്യൂയോർക്ക്– സിയാറ്റിലിൽ പട്ടാപ്പകൽ ജ്വല്ലറിയിൽ നിന്ന് 20 ലക്ഷം ഡോളറിന്റെ (ഏകദേശം 18 കോടിയോളം ഇന്ത്യൻ രൂപയുടെ) ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടു. വജ്രങ്ങൾ, ആഡംബര വാച്ചുകൾ, സ്വർണം, മറ്റ് മൂല്യമുള്ള വസ്തുക്കൾ എന്നിവയാണ് മോഷ്ടിച്ചത്. വെസ്റ്റ് സിയാലിലെ ജ്വല്ലറിയിൽ ഉച്ച സമയത്താണ് മുഖംമൂടി ധരിച്ച നാലംഗ സംഘം കവർച്ച നടത്തിയത്. ജ്വല്ലറിയുടെ മുൻവശത്തെ ഗ്ലാസ് വാതിൽ ചുറ്റിക ഉപയോഗിച്ച് അകത്തു കടന്ന് സംഘം കൊള്ളയടിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
മുഖംമൂടി ധരിച്ച കവർച്ചക്കാരിൽ ഒരാൾ ജീവനക്കാരെ പെപ്പർ സ്പ്രേയും ഇലക്ട്രിക് സ്റ്റൺ ഗണ്ണും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി. പക്ഷേ ആർക്കും പരുക്കുകളില്ലെന്ന് പോലീസ് പറഞ്ഞു. ജീവനക്കാർ ഞെട്ടലിലാണെന്നും ഒരാഴ്ചത്തേക്ക് സ്‌റ്റോർ അടച്ചിടുമെന്നും സ്‌റ്റോർ വൈസ് പ്രസിഡന്റെ ജോഷ് മെനാഷി പറഞ്ഞു. തകർന്ന ഗ്ലാസുകൾ വൃത്തിയാക്കുന്ന പണികൾ പൂർത്തിയാക്കിയെന്നും നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കെടുപ്പ് നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികൾക്കായുളള തിരച്ചിൽ പുരോഗമിക്കുന്നു.