Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
No Result
View All Result
Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
Wednesday, October 8, 2025
No Result
View All Result
Saudi Chandrika
Home Sports

പ്രീമിയർ ലീ​ഗ്: ലിവർപൂളിനെ വിറപ്പിച്ച് ബോൺമത്ത് കീഴടങ്ങി, വമ്പന്മാ‍ർ ഇന്ന് കളത്തിൽ

സൗദി ചന്ദ്രികby സൗദി ചന്ദ്രിക
in Sports
16/08/2025
A A
പ്രീമിയർ ലീ​ഗ്: ലിവർപൂളിനെ വിറപ്പിച്ച് ബോൺമത്ത് കീഴടങ്ങി, വമ്പന്മാ‍ർ ഇന്ന് കളത്തിൽ
Share on TwitterShare on Facebook

ലിവർപൂൾ– ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2025-26 സീസണിലെ ഉദ്ഘാടന മത്സരത്തിൽ ലിവർപൂളിന് ജയം. സ്വന്തം ​തട്ടകമായ ആൻഫീൽഡിൽ അവസാന നിമിഷങ്ങളിൽ നടത്തിയ തിരിച്ചുവരവോടെയാണ് രണ്ടിനെതിരെ നാല് ​ഗോളുകൾക്ക് ചാമ്പ്യന്മാർ ജയം പിടിച്ചെടുത്തത്. ആതിഥേയ‍ർക്കു വേണ്ടി ഹ്യൂ​ഗോ എകിറ്റികെ, കോഡി ​ഗാക്പോ, ഫെഡറിക്കോ കിയേസ, മുഹമ്മദ് സലാഹ് എന്നിവർ ​ഗോൾ നേടിയപ്പോൾ ആന്റോയ്ൻ സെമെനിയോയുടെ ഇരട്ട ​ഗോളുമായി ബോൺമത്തിന്റെ പോരാട്ടം നയിച്ചു. രണ്ടു ​ഗോളിന് പിറകിൽ നിന്ന ബോൺമത്ത് രണ്ടും തിരിച്ചടിച്ച് കളി ആവേശകരമാക്കിയെങ്കിലും അന്തിമ ഘട്ടത്തിൽ നേടിയ രണ്ട് ​ഗോളുകൾ ലിവർപൂളിന് ജയമൊരുക്കുകയായിരുന്നു.‌‌‌

എയ്ന്ത്രാക്ട് ഫ്രാങ്ക്ഫുർട്ടിൽ നിന്ന് സമ്മർ ട്രാൻഫറിൽ എത്തിയ എകിറ്റികെ 37-ാം മിനുട്ടിലാണ് ലിവർപൂളിനു വേണ്ടി ആദ്യ​ഗോൾ നേടിയത്. ആദ്യ പകുതിക്ക് പിരിയുമ്പോൾ അവർ ഒരു ​ഗോളിന് മുന്നിലായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ എകിറ്റികെയുടെ പാസ്സിൽ നിന്നും ഡച്ച് താരം കോഡി ഗാക്‌പോയുടെ ഗോളിലൂടെ ലിവർപൂൾ ലീഡുയർത്തി. കളി ഏകപക്ഷീയമെന്ന് തോന്നിച്ച ഘട്ടത്തിൽ അൻ്റോയിൻ സെമെനിയോ 64, 76 മിനുറ്റുകളിൽ ​ഗോളടിച്ച് ആൻഫീൽഡിനെ അമ്പരപ്പിച്ചു. എന്നാൽ, 88-ാം മിനുറ്റിൽ പകരക്കാരനായി ഇറങ്ങിയ ഫെഡറികോ കിയേസ നേടിയ ഗോളിലൂടെ ലിവർപൂൾ മത്സരത്തിലേക്ക് തിരിച്ചെത്തി. കളി അവസാനിക്കാൻ സെക്കന്റുകൾ മാത്രം ബാക്കി നിൽക്കെ മുഹമ്മദ് സലാ കൂടി ഗോൾ നേടിയതോടെ ബോൺമൗത്തിന്റെ പ്രതീക്ഷകൾ അസ്തമിച്ചു.

ലിവർപൂളിന് വേണ്ടി ഈ സീസണിൽ ടീമിൽ എത്തിച്ച ഫ്ലോറിയൻ വിർട്സ്, ഹ്യൂഗോ എകിറ്റികെ, ജെറമി ഫ്രിംപോംഗ്, മുൻ ബോൺമത്ത് താരം മിലോസ് കെർകെസ് എന്നിവരെല്ലാെം കളത്തിൽ ഇറങ്ങിയിരുന്നു.

Also Read:

ഗോളടിച്ചും അടിപ്പിച്ചും യമാൽ, ബാർസക്ക് ജയം

പ്രീമിയർ ലീഗ് : സിറ്റിക്കും ടോട്ടൻഹാമിനും വമ്പൻജയം, ന്യൂ കാസിലിന് സമനില, ബൈസിക്കിള്‍ ഗോളുമായി റിച്ചാർലിസൺ

ലീഗ് വൺ : ലിയോണിനും മൊണാക്കോക്കും ജയം

ന്യൂകാസിൽ യുണൈറ്റ‍ഡ്, ടോട്ടൻഹാം, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ വമ്പന്മാർ എല്ലാം ഇന്നു കളത്തിൽ ഇറങ്ങും.

ഇന്നത്തെ മത്സരങ്ങൾ ‌

ആസ്റ്റൺ വില്ല – ന്യൂകാസിൽ യുണൈറ്റ‍ഡ്
( ഇന്ത്യ- 5:00 PM ) ( സൗദി – 2:30 PM)ഇന്നത്തെ മത്സരങ്ങൾ ‌

& ഹോവ് അൽബിയോൺ – ഫുൾഹാം
( ഇന്ത്യ- 7:30 PM ) ( സൗദി – 5:00 PM)

സണ്ടർലാൻഡ് – വെസ്റ്റ്ഹാം യുണൈറ്റ‍ഡ്
( ഇന്ത്യ- 7:30 PM ) ( സൗദി – 5:00 PM)

ടോട്ടൻഹാം – ബേൺലി
( ഇന്ത്യ- 7:30 PM ) ( സൗദി – 5:00 PM)

മാഞ്ചസ്റ്റർ സിറ്റി – വോൾവ്സ്
( ഇന്ത്യ- 10:00 PM ) ( സൗദി – 7:30 PM)

Recommended For You

ഗോളടിച്ചും അടിപ്പിച്ചും യമാൽ, ബാർസക്ക് ജയം

ഗോളടിച്ചും അടിപ്പിച്ചും യമാൽ, ബാർസക്ക് ജയം

17/08/2025
പ്രീമിയർ ലീഗ് : സിറ്റിക്കും ടോട്ടൻഹാമിനും വമ്പൻജയം, ന്യൂ കാസിലിന് സമനില, ബൈസിക്കിള്‍ ഗോളുമായി റിച്ചാർലിസൺ

പ്രീമിയർ ലീഗ് : സിറ്റിക്കും ടോട്ടൻഹാമിനും വമ്പൻജയം, ന്യൂ കാസിലിന് സമനില, ബൈസിക്കിള്‍ ഗോളുമായി റിച്ചാർലിസൺ

17/08/2025

Latest News

ഇനി ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ‘ഓ​കെ ടു ​ബോ​ർ​ഡ്’ ആവശ്യമില്ല; അറിയിപ്പുമായി എയർ ഇന്ത്യ

ഇനി ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ‘ഓ​കെ ടു ​ബോ​ർ​ഡ്’ ആവശ്യമില്ല; അറിയിപ്പുമായി എയർ ഇന്ത്യ

31/08/2025
ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയെ ഭർത്താവ് ഭീഷണിപ്പെടുത്തുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയെ ഭർത്താവ് ഭീഷണിപ്പെടുത്തുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

31/08/2025
മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം ‘ഖാഇദേ മില്ലത്ത് സെന്റര്‍’ ഉദ്ഘാടനം നാളെ

മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം ‘ഖാഇദേ മില്ലത്ത് സെന്റര്‍’ ഉദ്ഘാടനം നാളെ

23/08/2025
Gulf

India

മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം ‘ഖാഇദേ മില്ലത്ത് സെന്റര്‍’ ഉദ്ഘാടനം നാളെ

23/08/2025
Gulf

ഹൃദയാഘാതം: വേങ്ങര സ്വദേശി മക്കയിൽ നിര്യാതനായി

23/08/2025
Gulf

വൻ തോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച രണ്ട് പേർ ഒമാനിൽ പിടിയിൽ

23/08/2025
Facebook Twitter Instagram Youtube
Saudi Chandrika

CATEGORIES

  • Articles
  • Automobile
  • Business
  • Entertainment
  • Finance
  • Gulf
  • Health
  • India
  • Jobs
  • Kerala
  • NRI
  • Saudi
  • Sports
  • Tech
  • Top News
  • World

Useful Links

  • About
  • Contact
  • Privacy Policy
  • Terms and Conditions
  • Disclaimer

© 2025 Saudi Chandrika

No Result
View All Result
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles

© 2025 Saudi Chandrika