അൽബാഹ– അൽബാഹ പ്രവിശ്യയയുടെ ഭാഗമായ അൽഅഖീഖിലെ മസ്ജിദുകളിൽ നിന്ന് എയർ കണ്ടീഷനറുകൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ. യുവാക്കളായ നാലംഗ സംഘത്തെയാണ് അൽബാഹ പോലീസ് അറസ്റ്റ് ചെയ്തത്. നിയമാനുസൃത ഇഖാമയിൽ കഴിയുന്ന അഫ്ഗാനി യുവാവും മൂന്നു സൗദി യുവാക്കളുമാണ് പിടിയിലായത്. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തതായും അധികൃതർ അറിയിച്ചു.