എണ്ണയുമായി ബന്ധപ്പെട്ട ഇറക്കുമതികള്‍ക്ക് 100 ശതമാനം തീരുവ ചുമത്താന്‍ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നതായും റിപ്പബ്ലിക്കന്‍ അംഗം പറഞ്ഞു.
റഷ്യയുമായി വ്യാപാരബന്ധം തുടര്‍ന്നാല്‍ ഇന്ത്യയും ചൈനയും നേരിടേണ്ടി വരിക കടുത്ത പ്രതിസന്ധിയെന്ന് മുന്നറിയിപ്പ് നല്‍കി യുഎസ് സെനറ്റര്‍. വ്യാപാരബന്ധം തുടര്‍ന്നാല്‍ ഇരുരാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥ തരിപ്പണമാക്കുമെന്നും സെനറ്ററും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗവുമായ ലിന്‍ഡ്‌സെ ഗ്രഹാം യുഎസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇന്ത്യയും ചൈനയും ബ്രസീലും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. എണ്ണയുമായി ബന്ധപ്പെട്ട ഇറക്കുമതികള്‍ക്ക് 100 ശതമാനം തീരുവ ചുമത്താന്‍ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നതായും റിപ്പബ്ലിക്കന്‍ അംഗം പറഞ്ഞു. റഷ്യയുടെ ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 80 ശതമാനവും ഈ മൂന്നു രാജ്യങ്ങള്‍ ചേര്‍ന്നാണ് വാങ്ങുന്നതെന്നും ഗ്രഹാം ചൂണ്ടിക്കാട്ടി. അതേസമയം, യുഎസ് സര്‍ക്കാര്‍ റഷ്യയുമായി വ്യാപാരം തുടരുന്ന രാജ്യങ്ങളില്‍ നിന്നുള്ള സാധനങ്ങള്‍ക്ക് 500 ശതമാനം തീരുവ ചുമത്തുമെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു.