Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
No Result
View All Result
Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
Sunday, March 1, 2026
No Result
View All Result
Saudi Chandrika
Home Saudi

തെരഞ്ഞെടുപ്പിന് ഉശിരും ആവേശവും പകർന്ന് മലപ്പുറം ജില്ലാ കെ.എം.സി.സി കാമ്പയിന് ജിദ്ദയിൽ ഉജ്വല സമാപനം

Deskby Desk
in Saudi, Top News
26/11/2025
A A
തെരഞ്ഞെടുപ്പിന് ഉശിരും ആവേശവും പകർന്ന് മലപ്പുറം ജില്ലാ കെ.എം.സി.സി കാമ്പയിന് ജിദ്ദയിൽ ഉജ്വല സമാപനം
Share on TwitterShare on Facebook

ജിദ്ദ- നാട്ടിലെ തെരഞ്ഞെടുപ്പിന് ഉശിരും ആവേശവും പകർന്ന് മലപ്പുറം ജില്ലാ കെ.എം.സി.സി കഴിഞ്ഞ മൂന്നു മാസമായി നടത്തി വന്ന ക്യാമ്പയിന് ഉജ്വല സമാപനം. ‘സംഘടനയെ സജ്ജമാക്കാം, തെരെഞ്ഞെടുപ്പിനൊരുങ്ങാം’ എന്ന ശീർഷകത്തിൽ നടത്തിയ കാമ്പയിനാണ് തിരശീല വീണത്. നാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പിന് ആരവം മുഴങ്ങും മുമ്പേ തന്നെ ജിദ്ദയിലെ കെ.എം.സി.സി പ്രവർത്തകർ തദ്ദേശ / നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക്സജ്ജമാണെന്ന് തെളിയിക്കുന്നതായി ത്രൈമാസ കാമ്പയിൻ.

മലപ്പുറം ജില്ലയിലെ 16 മണ്ഡലം കമ്മിറ്റികളുടെയും, നൂറോളം പഞ്ചായത്ത് / മുൻസിപ്പൽ കമ്മിറ്റികളുടെയും വനിത വിംഗിൻ്റെയും നേതൃത്വത്തിൽ കാമ്പയിൻ പ്രചാരണ സമ്മേളനങ്ങളിൽ മുസ്ലിം ലീഗിൻ്റെയും, യൂത്ത് ലീഗിന്റെയും, എം എസ് എഫിന്റെയും ദേശീയ സംസ്ഥാന നേതാക്കൾ പങ്കെടുത്തു. ജില്ലക്ക് കീഴിലെ മുഴുവൻ പോഷകഘടകങ്ങളും സജീവമായി ഇടപെട്ട ഈ കാമ്പയിന്റെ സമാപന സംഗമം “ഇൻതിഖാബ് 2025” എന്ന പേരിൽ നടന്നു,

സമാപന സംഗമത്തിൽ പ്രസിഡന്റ് ഇസ്മയിൽ മുണ്ടുപറമ്പു പതാക ഉയർത്തി. സൗദി കെ എം സി സി ട്രഷറർ അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.കെ മുഹമ്മദ് അധ്യക്ഷനായി. ക്യാമ്പ് ഡയറക്ടർ അഷ്‌റഫ് മുല്ലപ്പള്ളി പ്രമേയമവതരിപ്പിച്ചു. നിസാം മമ്പാട്, വി പി അബ്ദുറഹിമാൻ, റസാഖ് മാസ്റ്റർ, എ.കെ ബാവ, ഇസ്ഹാഖ് പൂണ്ടോളി ആശംസകൾ നേർന്നു. മലപ്പുറം ജില്ലാ കെ എം സി സി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും മുഹമ്മദ് യാസിദ് തിരൂർ നന്ദിയും പറഞ്ഞു. സയ്യിദ് ഉബൈദുള്ള തങ്ങൾ മേലാറ്റൂർ പ്രാർത്ഥന നടത്തി. മുഹമ്മദ് യാസീൻ ഖിറാഅത്ത് നടത്തി.

Also Read:

Выделение успешных игроков в Pinco Casino

Jakie są etyczne aspekty zakładów sportowych żużel?

Sekrety Udanych Zakładów z Mostbet Kod Promocyjny


സംഘടന – സംഘാടനം സെഷനിൽ മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് ഉപാദ്ധ്യക്ഷൻ എൻ.കെ ഹഫ്സൽ റഹ്മാൻ മാസ്റ്റർ ക്ലാസ്സെടുത്തു. മുസ്തഫ മാസ്റ്റർ വേങ്ങര, ഉനൈസ് കരുമ്പിൽ, മജീദ് കള്ളിയിൽ എന്നിവർ പ്രസംഗിച്ചു.
രണ്ടാമത്തെ സെഷൻ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. സൗദി നാഷണൽ സെക്രട്ടറി നാസർ വെളിയങ്കോട്, നാസർ മച്ചിങ്ങൽ, സാബിൽ മമ്പാട്, മജീദ് കോട്ടീരി, ഷഫീദ ടീച്ചർ ആശംസകൾ നേർന്നു. ത്രൈമാസ ക്യാമ്പയ്ൻ നാൾവഴികളിലൂടെ എന്ന വിഷയത്തിൽ മുഹമ്മദ് പെരുമ്പിലായി സംസാരിച്ചു.
മുസ്തഫ കോഴിശ്ശേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അബു കട്ടുപ്പാറ സ്വാഗതവും മുസ്തഫ ചെമ്പൻ നന്ദിയും പറഞ്ഞു.
ഇന്റർനാഷണൽ ട്രെയിനറും, മോട്ടിവേറ്ററുമായ ഡോ. സുലൈമാൻ മേൽപ്പത്തൂർ ക്ലാസ്സെടുത്തു. മാറുന്ന ലോക ക്രമത്തിൽ മനുഷ്യന്റെ സാമൂഹ്യ രാഷ്ട്രീയ ഇടപെടലുകളുടെ പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞു. നേതൃഗുണങ്ങൾക്കൊപ്പം, നീതിബോധവും തൻ്റെ പെരുമാറ്റത്തിൽ അലിഞ്ഞു ചേരുമ്പോഴാണ് ഏതൊരാളും ലീഡറാവുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജാഫർ അത്താണിക്കൽ നന്ദി പറഞ്ഞു.

വിവിധ മണ്ഡലം കമ്മിറ്റികൾക്കായി നേതൃ ഉച്ചകോടി, റിപ്പോർട്ട് അവതരണം, ഫോട്ടോ സെഷൻ, ഉപഹാര വിതരണം എന്നിവയും നടന്നു. നൗഫൽ ഉള്ളാടൻ ആമുഖ പ്രഭാഷണം നടത്തി. ഷിഹാബ് പുളിക്കൽ നിയന്ത്രിച്ചു.വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് സുൽഫീക്കർ ഒതായി, അൻവാറുൽ ഹഖ് വെട്ടുപ്പാറ, ആബിദ് തയ്യിൽ, സാബിർ പാണക്കാട്, അബ്ദുസമദ് മൂർക്കനാട് , മൂസ പട്ടത്ത്, സലിം മുണ്ടേരി, ഹമീദ് താഴേക്കോട്, അബ്ദുൽ ഫത്താഹ് താനൂർ, മുസ്തഫ എം പി തിരൂർ, സമീർ മാങ്ങാട്ടൂർ , റഷീദ് കോഴിക്കോടൻ, ഷമീം അലി വള്ളിക്കുന്ന്, ഇ വി നാസർ , അൻവർ വണ്ടൂർ, വനിത വിംഗ് ജനറൽ സെക്രട്ടറി സുഹൈല തേറമ്പത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. സി വി മെഹബൂബ്, ഹംദാൻ ബാബു എം പി ഓർഗനൈസിംഗ് ടീമിന് നേതൃത്വം നൽകി.

വൈകീട്ട് നടന്ന സമാപന സമ്മേളനം കെ.എം.സി.സി.സെൻട്രൽ കമ്മിറ്റി ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം ഉദ്ഘാടനം ചെയ്തു. ജിദ്ദ മലപ്പുറം ജില്ലാ കെ എം സി സി പ്രസിഡൻ്റ് ഇസ്മയിൽ മുണ്ടുപറമ്പ് അധ്യക്ഷത വഹിച്ചു. ഡോ.സുലൈമാൻ മേൽപ്പത്തൂർ, എൻ.കെ.ഹഫ്സൽ റഹ്മാൻ, ഷാഫി എപ്പിക്കാട്, മുസ്തഫ ബാഖവി ഊരകം, ഷുക്കൂർ സ്വലാഹി എന്നിവർ പ്രസംഗിച്ചു. ജിദ്ദ മലപ്പുറം ജില്ലാ കെ എം സി സി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ ക്യാമ്പ് അവലോകനം നടത്തി. ലത്തീഫ് മുസ്ലിയാരങ്ങാടി, സുബൈർ വട്ടോളി, ശിഹാബ് താമരക്കുളം, ജലാൽ തേഞ്ഞിപ്പലം,
അഷ്റഫ് താഴക്കോട് ആശംസകൾ നേർന്നു. ഇല്യാസ് കല്ലിങ്ങൽ സ്വാഗതവും, അബൂട്ടി പള്ളത്ത് നന്ദിയും പറഞ്ഞു.

Recommended For You

കെ.എം.സി.സി നേതാവ് ബഷീർ മൂന്നിയൂരിന് ഇന്ത്യൻ കോൺസുലേറ്റിന്റെ കമ്യൂണിറ്റി വോളന്റിയറായി നിയമനം

കെ.എം.സി.സി നേതാവ് ബഷീർ മൂന്നിയൂരിന് ഇന്ത്യൻ കോൺസുലേറ്റിന്റെ കമ്യൂണിറ്റി വോളന്റിയറായി നിയമനം

16/02/2026
കരിപ്പൂരിന്റെ വികസനക്കുതിപ്പിന് കരുത്തായി പുതിയ വിമാന സർവീസ്; ആകാശ എയർ ജിദ്ദയിലേക്ക് പറക്കുന്നു

കരിപ്പൂരിന്റെ വികസനക്കുതിപ്പിന് കരുത്തായി പുതിയ വിമാന സർവീസ്; ആകാശ എയർ ജിദ്ദയിലേക്ക് പറക്കുന്നു

04/02/2026

Latest News

Выделение успешных игроков в Pinco Casino

27/02/2026

Jakie są etyczne aspekty zakładów sportowych żużel?

27/02/2026

Sekrety Udanych Zakładów z Mostbet Kod Promocyjny

27/02/2026
Blog

Выделение успешных игроков в Pinco Casino

27/02/2026
casino

Jakie są etyczne aspekty zakładów sportowych żużel?

27/02/2026
Blog

Sekrety Udanych Zakładów z Mostbet Kod Promocyjny

27/02/2026
Blog

Обзор Пин Ап: честные отзывы игроков о бонусах и выводе средств

26/02/2026
Blog

Пошаговое руководство: Как начать играть на платформе Пин-ап Казахстан

26/02/2026
Facebook Twitter Instagram Youtube
Saudi Chandrika

CATEGORIES

  • Articles
  • Automobile
  • Blog
  • Business
  • casino
  • Entertainment
  • Finance
  • Gulf
  • Health
  • India
  • Jobs
  • Kerala
  • NRI
  • Saudi
  • Sports
  • Tech
  • Top News
  • World

Useful Links

  • About
  • Contact
  • Privacy Policy
  • Terms and Conditions
  • Disclaimer

© 2025 Saudi Chandrika

No Result
View All Result
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles

© 2025 Saudi Chandrika