റിയാദ്: ദിറാബിലെ ദുറത് മൽഅബ് സ്റ്റേഡിയത്തിൽ നടക്കുന്ന റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാൻഡ്-റയാൻ സൂപ്പർ കപ്പിൽ രണ്ടാം വാരം ക്ലബ്ബുകൾ തമ്മിൽ മാറ്റുരച്ച മത്സരത്തിൽ റിയൽ കേരള എഫ്സിക്ക് മിന്നും ജയം. 3-1ന് സുലൈ എഫ്സിയെയാണ് പരാജയപ്പെടുത്തിയത്. അമീൻ, ഇർഷാദ്, ഫവാസ് എന്നിവർ യഥാക്രമം റിയൽ കേരളയ്ക്ക് വേണ്ടി ഗോളുകൾ നേടിയപ്പോൾ ദിൽഷാദിൻ്റെ വകയായിരുന്നു സുലൈ എഫ്സിയുടെ ആശ്വാസ ഗോൾ. ഈ മത്സരത്തിൽ റിയൽ കേരള താരം ഇർഷാദ് പ്ലയർ ഓഫ് ദ മാച്ചിന് അർഹനായി. ലാൻ്റേൺ എഫ്സിയും പ്രവാസി സോക്കർ സ്പോർട്ടിങ്ങും മാറ്റുരച്ച രണ്ടാം മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. അജ്സലും മുഹമ്മദും ഇരു ടീമുകൾക്ക് വേണ്ടി ഗോളുകൾ സ്ക്കോർ ചെയ്തു. പ്രവാസി സോക്കർ സ്പോർട്ടിങിൻ്റെ നിസാലാണ് പ്ലയർ ഓഫ് ദ മാച്ച്.
റിഫ പ്രസിഡന്റ് ബഷീർ ചേലമ്പ്ര, ജനറൽ സെക്രട്ടറി സൈഫു കരുളായി, ഷാഫി സ്വെഞ്ചറി, അഷ്‌റഫ് മീപ്പീരി, അൻവർ വാരം, സുഹൈൽ കൊടുവള്ളി, ജാഫർ കുന്ദമംഗലം, ഫസൽ റയാൻ, ഷറഫ് വയനാട്, ഹനീഫ മൂർക്കനാട്, റാഷിദ് ദയ, മെഹബൂബ് ചെറിയവളപ്പിൽ, മുസ്തഫ പൊന്നംകോട്, ഷബീർ മണ്ണാർക്കാട്, ബാദുഷ ഷൊർണൂർ, അൻഷാദ് തൃശൂർ, ലിയാഖത്ത് കണ്ണൂർ, ഷാജി ആലപ്പുഴ, സിയാദ് കായംകുളം, ഉസ്മാൻ പരീത്, നവാസ്ഖാൻ ബീമാപ്പള്ളി, സുധീർ വയനാട്, സഫീർഖാൻ കരുവാരക്കുണ്ട്, അർഷദ് തങ്ങൾ, അഷ്‌റഫ് മോയൻ, മുസമ്മിൽ പാലത്തിങ്ങൽ, സഈദ് കല്ലായി, ഹംസത്ത് അലി പനങ്ങാങ്ങര, നിഷാദ് കരിപ്പൂർ, യൂനുസ് ഇരുമ്പുഴി, ഫിറോസ് പള്ളിപ്പടി, ഷറഫു വള്ളിക്കുന്ന്, അമീർ പൂക്കോട്ടൂർ എന്നിവർ വിവിധ മത്സരങ്ങളിലെ ടീമുകളെ പരിചയപ്പെട്ടു.
പ്ലെയർ ഓഫ് ദ മാച്ച് അവാർഡുകൾ നിതീഷ് ജയ് മസാല, റിഫ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ഷക്കീൽ തിരൂർക്കാട് എന്നിവർ കൈമാറി.
പ്രവാസി സോക്കർ സ്പോർട്ടിങ് താരത്തിന്റെ ഗോൾ ശ്രമത്തിന് തടയിടുന്ന ലാൻ്റേൺ എഫ്സിയുടെ പ്രതിരോധ താരങ്ങൾ
