കൊച്ചി – സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ 73,880 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 9235 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
പത്തുദിവസത്തിനിടെ 1900 രൂപയാണ് കുറഞ്ഞത്. 75,760 രൂപയാണ് ഈ മാസം രേഖപ്പെടുത്തിയ റെക്കോർഡ് വില. പിന്നീട് വില കുറഞ്ഞല്ലാതെ വർധനവ് ഉണ്ടായിട്ടില്ല. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.