കോഴിക്കോട്– കോഴിക്കോട് 237 ഗ്രാം എംഡിഎംഎയുമായി ഒരാളെ പിടികൂടി. മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദാണ് ഡാന്‍സാഫിന്റെ പിടിയിലായത്. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ ബംഗളൂരുവില്‍ നിന്ന് ലഹരിയെത്തിച്ചുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘവും ഫറോക്ക് പൊലീസും പരിശോധന നടത്തിയത്.
പൊലീസ് പരിശോധനക്കെത്തിയതറിഞ്ഞ് കൂടെയുണ്ടായിരുന്ന ഓടിരക്ഷപ്പെടുകയായിരുന്നു. അയാള്‍ക്കായുള്ള അനേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു. കോഴിക്കോട് നിന്നും ഡാന്‍സാഫ് സംഘം പിടിക്കൂടുന്ന ആറാമത്തെ കേസാണ് ഇത്.
ഓണം പ്രമാണിച്ചാണ് നഗരത്തില്‍ ഇത്രതോതില്‍ ലഹരിയെത്തുന്നതെന്നും നഗരത്തില്‍ ശക്തമായ പരിശോധനകള്‍ നടത്തുമെന്നും പൊലീസ് അറിയിച്ചു. തിരുവന്തപുരത്ത് 58 ഗ്രാം എംഡിഎംഎയുമായി മൂന്നുപേര്‍ പിടിയിലായിരുന്നു. ബംഗളൂരുവില്‍ നിന്ന് എത്തിച്ച എംഡിഎംഎയാണ് സംഘം പിടിക്കൂടിയത്. അറസ്റ്റിലായവര്‍ നേരത്തെയും ലഹരി കടത്ത് കേസില്‍ പിടിക്കൂടിയിരുന്ന പ്രതികളാണെന്ന് ഡാന്‍സാഫ് അറിയിച്ചു.