സ്വകാര്യ സ്‌കൂളിലെ പ്യൂണും അഞ്ചാം പ്രതിയുമായ സൈനുല്‍ ആബിദീന്‍ കറുമ്പിലിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.
ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഹൈക്കോടതി. സ്വകാര്യ സ്‌കൂളിലെ പ്യൂണും അഞ്ചാം പ്രതിയുമായ സൈനുല്‍ ആബിദീന്‍ കറുമ്പിലിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. യൂട്യൂബ് ചാനലില്‍ പ്രസിദ്ധീകരിച്ച സാധ്യത ചോദ്യപേപ്പറും യഥാര്‍ത്ഥ പരീക്ഷയ്ക്ക് വന്ന ചോദ്യപേപ്പറും ഏറെ സാമ്യമുള്ളതിനാല്‍ ഇക്കാര്യത്തില്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു.
ആരോപണം ഗൗരവമാണെന്ന് നിരീക്ഷിച്ച കോടതി, ജാമ്യം നല്‍കുന്നത് പൊതുവിദ്യാഭ്യാസ മേഖലയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഇല്ലാതാക്കുമെന്നും നിരീക്ഷിച്ചു. പരീക്ഷയുടെ വിശുദ്ധി നിലനിര്‍ത്തേണ്ടത് അനിവാര്യമാണെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി.