അബുദാബി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി, യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍
സഞ്ജയ് സുധീര്‍ തൊഴിലാളി ക്യാമ്പില്‍ സന്ദര്‍ശനം നടത്തി. ഐകാഡ് റെസിഡന്‍ഷ്യല്‍ സിറ്റിയിലെ ആര്യം ക്യാമ്പിലാണ് അംബാസ്സിഡര്‍ എത്തിയത്. ഇവിടെയുള്ള 57,000 തൊഴിലാളികളില്‍ കാല്‍ലക്ഷത്തിലേറേപേര്‍ ഇന്ത്യയില്‍നിന്നുള്ളവരാണ്.
ഇതോടനുബന്ധിച്ചു നടത്തിയ ബോധവല്‍ക്കരണ പരിപാടിയില്‍ മുന്നൂറിലേറെ തൊഴിലാളികള്‍ പങ്കെടുത്തു. തൊഴിലാളികളുമായി അംബാസഡര്‍ നേരിട്ട് ആശയവിനിമയം നടത്തി. എഡിഎന്‍എച്ച്, ഖ ദാമത്ത്, എത്തിഹാദ് ഇന്റര്‍നാഷണല്‍ ഹോസ്പിറ്റാലിറ്റി, അല്‍ഗുറൈര്‍ അയണ്‍ ആന്റ് സ്റ്റീല്‍, ഇഎംഎസ് സ്റ്റീല്‍ തുടങ്ങിയ കമ്പനികളിലെ തൊഴിലാളികള്‍ സന്നിഹിതരായിരുന്നു.
കോണ്‍സുലര്‍ സേവനങ്ങള്‍, എംബസിയുടെ ക്ഷേമ സംരംഭങ്ങള്‍, സാമ്പത്തിക സാക്ഷരതയെ ക്കുറിച്ചുള്ള സെഷന്‍ എന്നിവയെക്കുറിച്ചുള്ള വിവരദായക സെഷനുകള്‍ പരിപാടിയില്‍ ഉണ്ടായിരുന്നു. എംബസി വാഗ്ദാനം ചെയ്യുന്ന പ്രധാന കോണ്‍സുലാര്‍ സേവനങ്ങളായ പാസ്പോര്‍ട്ട് വിതരണം, പുതുക്ക ല്‍, അറ്റസ്റ്റേഷന്‍, എന്‍ആര്‍ഐ സര്‍ട്ടിഫിക്കറ്റുകള്‍, തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് എംബസി യില്‍ ലഭ്യമാകുന്ന കാര്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് എംബസി ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. എംബസി യുടെയും ബന്ധപ്പെട്ട യുഎഇ അധികാരികളുടെയും പ്രധാന ഫോണ്‍ നമ്പറുകളും അവശ്യ വിവരങ്ങളും വിശദീകരിക്കുന്ന ദ്വിഭാഷാ കൈപുസ്തകം വിതരണം ചെയ്തു.
തൊഴിലാളികള്‍ക്ക് ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍ അംബാസഡര്‍ നോക്കിക്കണ്ടു. ഡോക്യുമെ ന്റേഷന്‍ സെന്ററുകള്‍, മെഡിക്കല്‍ സര്‍ട്ടിഫിക്കേഷന്‍ സേവനങ്ങള്‍, ജിം, ക്രിക്കറ്റ്, ഫിറ്റ്നസ് സെന്ററുകള്‍, ഭക്ഷണ ശാലകള്‍, ഫാര്‍മസികള്‍, റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവ ഇവിടെ ലഭ്യമാണ്.
യുഎഇയുടെ സാ മ്പത്തിക സാക്ഷരതയ്ക്കുള്ള ദേശീയ വേദിയായ സൗദ് ഇനിഷ്യേറ്റീവിലെ ഉദ്യോഗസ്ഥര്‍ സാമ്പത്തിക അവബോധം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സംരംഭവും തൊഴിലാളികള്‍ക്ക് പരിചയപ്പെടുത്തി സംസാരിച്ചു.