ഷാർജ– ഷാർജയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയെ ഭർത്താവ് സതീഷ് ഉപദ്രവിക്കുന്ന പുതിയ ദൃശ്യങ്ങൾ പുറത്ത്. സതീഷ് അതുല്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നത് വീഡിയോയിൽ കാണാം. കേസിലെ ഒന്നാം പ്രതിയായ സതീഷ് ശങ്കർ മദ്യപിച്ചു കൊണ്ടാണ് സംസാരിക്കുന്നതെന്ന് വീഡിയോ കാണുമ്പോൾ വ്യക്തമാണ്.
നിന്നെ ഞാൻ എവിടെയും വിടില്ലെന്നും കുത്തി മലർത്തി ജയിലിൽ പോയി കിടക്കുമെന്നും സതീഷ് പറയുന്നുണ്ട്. ഞാനില്ലാതെ നിനക്ക് ജീവിക്കാനാകില്ലെന്നും ജീവിക്കാൻ സമ്മതിക്കില്ലെന്നും അയാൾ പറയുന്നതായി കേൾക്കാം. ക്വട്ടേഷൻ നൽകിയാണെങ്കിലും നിന്നെ കൊല്ലും. അതിന് എന്റെ ഒരു മാസത്തെ ശമ്പളം പോലും വേണ്ട എന്നും സതീഷ് പറയുന്നു.
ഫോണിൽ എല്ലാം റെക്കോഡ് ചെയ്യുന്നുവെന്ന് മനസ്സിലാക്കിയ സതീഷ് അതുല്യയുടെ അടുത്തേക്ക് വരുന്നതും ഉപദ്രവിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പത്ത് വർഷമായി പീഡനം സഹിക്കുന്നുവെന്നും ഇനി സാധിക്കില്ലെന്നും അതുല്യ പറയുന്നുണ്ട്.