Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
No Result
View All Result
Saudi Chandrika
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles
Wednesday, October 8, 2025
No Result
View All Result
Saudi Chandrika
Home Entertainment

കെഎംസിസി ഫുട്ബോൾ : കോഴിക്കോടിനും ആലപ്പുഴക്കും തകർപ്പൻ ജയം

Deskby Desk
in Entertainment, Saudi, Sports
31/07/2025
A A
റിയാദ് കെഎംസിസി ഗ്രാൻഡ്-റയാൻ സൂപ്പർ കപ്പ്; ആവേശപ്പോരിൽ റിയൽ കേരള എഫ്സിക്ക് മിന്നും ജയം
Share on TwitterShare on Facebook

റിയാദ്: ദിറാബിലെ ദുറത് മൽഅബ് സ്റ്റേഡിയത്തിൽ നടക്കുന്ന റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാൻഡ്-റയാൻ സൂപ്പർ കപ്പിൻ്റെ രണ്ടാം വാരം ആദ്യ മത്സരത്തിൽ കെഎംസിസി കോഴിക്കോട് ജില്ലക്കും ആലപ്പുഴ ജില്ലക്കും തകർപ്പൻ വിജയം. ഗ്രൂപ്പ് ബിയിൽ കോഴിക്കോട് ഒന്നാം സ്ഥാനത്തെത്തി. ഏകപക്ഷീയമായ നാല് ഗോളുകൾക്ക് തൃശൂരിനെയാണ് അവർ പരാജയപ്പെടുത്തിയത്. കോഴിക്കോടിനായി തഷിൻ റഹ്മാൻ, മുഹമ്മദ് സാലിം എന്നിവർ രണ്ട് ഗോളുകൾ വീതം നേടി. കോഴിക്കോടിൻ്റെ തഷിൻ റഹ്മാനാണ് കളിയിലെ കേമൻ.

രണ്ടാം മത്സരത്തിൽ ഗ്രൂപ്പ് ഒന്നിലെ ആലപ്പുഴ ജില്ലയും എറണാകുളം ജില്ലയും തമ്മിൽ നടന്ന മത്സരം അത്യന്തം ആവേശകരമായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ആലപ്പുഴ വിജയികളായി.
ആലപ്പുഴക്കായി നബീലും ഫായിസും ഗോളുകൾ നേടിയപ്പോൾ എറണാകുളത്തിൻ്റെ ആശ്വാസ ഗോൾ മുബശ്ശിർ ഇഖ്ബാലിൻ്റെ വകയായിരുന്നു. ആലപ്പുഴയുടെ നബീലാണ് പ്ലെയർ ഓഫ് ദി മാച്ച്.

അവസാനം നടന്ന പാലക്കാടും കാസർകോടും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ നേടി സമനിലയിൽ പിരിഞ്ഞു. മുഹമ്മദും സൈനും ഇരു ടീമുകൾക്ക് വേണ്ടി ഗോളുകൾ നേടി. പാലക്കാടിൻ്റെ റിസ് വാൻ പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.

Also Read:

ഇനി ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ‘ഓ​കെ ടു ​ബോ​ർ​ഡ്’ ആവശ്യമില്ല; അറിയിപ്പുമായി എയർ ഇന്ത്യ

ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയെ ഭർത്താവ് ഭീഷണിപ്പെടുത്തുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം ‘ഖാഇദേ മില്ലത്ത് സെന്റര്‍’ ഉദ്ഘാടനം നാളെ

ചാണ്ടി ഉമ്മൻ എം എൽ എ ടൂർണമെന്റിൽ മുഖ്യതിഥിയായി പങ്കെടുക്കയും കളിക്കാരുമായി പരിചയപ്പെടുകയും ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങളോടൊപ്പം കല കായിക പരിപാടികൾക്ക് കൂടി കെഎംസിസി പ്രാധാന്യം കൊടുക്കുന്നത് ശ്രദ്ധേയമാണെന്നും ഫുട്ബോളിന്റെ മികച്ച സംഘാടനം പ്രശംസ അർഹിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ, ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര, ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര, അബ്ദുള്ള വല്ലാഞ്ചിറ, നവാസ് വെള്ളിമാട്കുന്ന്, തനിമ സാംസ്കാരിക വേദി സെക്രട്ടറി റഹ്മത്ത് ഇലാഹി, സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ, ടൂർണമെന്റ് ചീഫ് കോ ഓഡിനേറ്റർ മുജീബ് ഉപ്പട, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സത്താർ താമരത്ത്, അഡ്വ. അനീർ ബാബു, അഷ്‌റഫ്‌ കൽപകഞ്ചേരി, നാസർ മാങ്കാവ്, ഷമീർ പറമ്പത്ത്, നജീബ് നല്ലാങ്കണ്ടി, അബ്ദുറഹ്മാൻ ഫറൂഖ്, മാമുക്കോയ തറമ്മൽ, സിറാജ് മേടപ്പിൽ, റഫീഖ് മഞ്ചേരി, ഫാരിസ് പാരജോൺ,നാസർ അൽഖർജ് കെഎംസിസി എന്നിവർ വിവിധ മത്സരങ്ങളിലെ ടീമുകളെ പരിചയപ്പെട്ടു.
പ്ലെയർ ഓഫ് ദ മാച്ച് അവാർഡുകൾ യഥാക്രമം അസ്‌ലം പുറക്കാട്ടിരി എ ജി സി, സെൻട്രൽ കമ്മിറ്റി കായിക വിഭാഗം ചെയർമാൻ ജലീൽ തിരൂർ, ഷബീർ ഒതായി എന്നിവർ കൈമാറി

Recommended For You

ഹൃദയാഘാതം: വേങ്ങര സ്വദേശി മക്കയിൽ നിര്യാതനായി

ഹൃദയാഘാതം: വേങ്ങര സ്വദേശി മക്കയിൽ നിര്യാതനായി

23/08/2025
ജലീലിന്റെ ആരോപണം സി.പി.എമ്മിനെ പ്രീതിപ്പെടുത്താൻ- ജിദ്ദ കെ.എം.സി.സി

ജലീലിന്റെ ആരോപണം സി.പി.എമ്മിനെ പ്രീതിപ്പെടുത്താൻ- ജിദ്ദ കെ.എം.സി.സി

21/08/2025

Latest News

ഇനി ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ‘ഓ​കെ ടു ​ബോ​ർ​ഡ്’ ആവശ്യമില്ല; അറിയിപ്പുമായി എയർ ഇന്ത്യ

ഇനി ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ‘ഓ​കെ ടു ​ബോ​ർ​ഡ്’ ആവശ്യമില്ല; അറിയിപ്പുമായി എയർ ഇന്ത്യ

31/08/2025
ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയെ ഭർത്താവ് ഭീഷണിപ്പെടുത്തുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയെ ഭർത്താവ് ഭീഷണിപ്പെടുത്തുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

31/08/2025
മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം ‘ഖാഇദേ മില്ലത്ത് സെന്റര്‍’ ഉദ്ഘാടനം നാളെ

മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം ‘ഖാഇദേ മില്ലത്ത് സെന്റര്‍’ ഉദ്ഘാടനം നാളെ

23/08/2025
Gulf

India

മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാന മന്ദിരം ‘ഖാഇദേ മില്ലത്ത് സെന്റര്‍’ ഉദ്ഘാടനം നാളെ

23/08/2025
Gulf

ഹൃദയാഘാതം: വേങ്ങര സ്വദേശി മക്കയിൽ നിര്യാതനായി

23/08/2025
Gulf

വൻ തോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച രണ്ട് പേർ ഒമാനിൽ പിടിയിൽ

23/08/2025
Facebook Twitter Instagram Youtube
Saudi Chandrika

CATEGORIES

  • Articles
  • Automobile
  • Business
  • Entertainment
  • Finance
  • Gulf
  • Health
  • India
  • Jobs
  • Kerala
  • NRI
  • Saudi
  • Sports
  • Tech
  • Top News
  • World

Useful Links

  • About
  • Contact
  • Privacy Policy
  • Terms and Conditions
  • Disclaimer

© 2025 Saudi Chandrika

No Result
View All Result
  • Home
  • Saudi
  • Gulf
  • Kerala
  • World
  • Finance
  • Tech
  • Health
  • NRI
  • Articles

© 2025 Saudi Chandrika