ഇതുവരെ 85 രാജ്യങ്ങളില്‍നിന്നായി 3400 പേരാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. റജിസ്‌ട്രേഷന്‍ ജൂലൈ 20ന് അവസാനിക്കും.
റസാഖ് ഒരുമനയൂര്‍
ദുബൈ: അടുത്ത വര്‍ഷം നടക്കുന്ന 28-ാമത് ദുബൈ ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് റജിസ്റ്റേഷനില്‍ റെക്കോഡ് വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞകാലങ്ങളേക്കാള്‍ ഏറ്റവും കൂടുതല്‍ പേര്‍ മാറ്റുരക്കുന്ന മത്സരമാണ് അടുത്തവര്‍ഷം നടക്കുക. ഇതുവരെ 85 രാജ്യങ്ങളില്‍നിന്നായി 3400 പേരാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. റജിസ്‌ട്രേഷന്‍ ജൂലൈ 20ന് അവസാനിക്കും.
ജൂലൈ 31 വരെ പ്രാഥമിക വിധിനിര്‍ ണ്ണയ ഘട്ടവും തുടര്‍ന്ന് സെപ്റ്റംബര്‍ 1 മുതല്‍ 30വരെ വിദൂര വിധിനിര്‍ണ്ണയവും നടക്കും. അവസാനഘട്ട മത്സരവും സമാപന ചടങ്ങും വിശുദ്ധ റമദാന്‍ മാസം രണ്ടാംവാരം നടക്കും. കൂടുതല്‍ ആഗോള പങ്കാളിത്തം ഉണ്ടാക്കാനുള്ള അവാര്‍ഡ് സമിതിയുടെ ശ്രമങ്ങള്‍ക്കുള്ള മികച്ച പിന്തുണയും അവാര്‍ഡിന്റെ പ്രശസ്തിയും പങ്കെടുക്കാനുള്ള വിവിധ രാജ്യങ്ങളില്‍നിന്നുള്ളവരുടെ താല്‍പ്പര്യവുമാണ് റജിസ്‌ട്രേഷന്‍ വര്‍ധനവ് വ്യക്ത മാക്കുന്നതെന്ന് ഇസ്ലാമിക് അഫയേഴ്സ് ആന്റ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് വിഭാഗം ഡയറക്ടര്‍ ജനറലും അവാര്‍ഡ് ട്രസ്റ്റീസ് ബോര്‍ഡ് ചെയര്‍മാനുമായ അഹമദ് ദര്‍വീഷ് അല്‍മു ഹൈരി വ്യക്തമാക്കി.
മൊത്തം 12 ദശലക്ഷം ദിര്‍ഹമാണ് വിജയികള്‍ക്ക് സമ്മാനമായി നല്‍കുക. പുരുഷ-വനിതാ വിഭാഗ ങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നയാള്‍ക്ക് ഒരു മില്യണ്‍ യുഎസ് ഡോളറാണ് ലഭിക്കുക. ഇസ്ലാമിക് പേഴ്‌സ ണാലിറ്റി ഓഫ് ദി ഇയര്‍ വിഭാഗത്തിനുള്ള സമ്മാനവും ഒരു മില്യണ്‍ യുഎസ് ഡോളറായി ഉയര്‍ത്തി. ഇ താദ്യമായി ഇത്തവണ സ്ത്രീകള്‍ക്ക് കൂടി പങ്കാളിത്തം അനുവദിച്ചിട്ടുണ്ട്. കൂടാതെ പങ്കെടുക്കുന്ന രാജ്യ ത്തിന്റെയോ അംഗീകൃത ഇസ്ലാമിക കേന്ദ്രത്തിന്റെയോ ശിപാര്‍ശ കൂടാതെത്തന്നെ വ്യക്തികള്‍ക്ക് നേരിട്ടു റജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമെന്നത് ശ്രദ്ധേയമാണ്.