കൊച്ചി– ആഗസ്ത് തുടക്കം മുതൽ വൻ കുതിപ്പ് നടത്തിയ സ്വർണവില കുത്തനെ താഴേക്ക്. മൂന്നാഴ്ചക്കിടയിൽ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് താഴ്ന്നത്. ആഗസത് മാസം തുടക്കത്തിൽ പവന് 73200 രൂപയിൽ നിന്ന് മുകളിലേക്ക് പോയ സ്വർണവിലയിൽ ഇന്ന് 73,440 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗസ്ത് 1ന് പവന് 73,200 രൂപയായിരുന്നു. പിന്നീട് വിലയിൽ വർധനവ് മാത്രം രേഖപ്പെടുത്തിയ സ്വർണവില ആഗസ്ത് 8ന് ശേഷമാണ് കുറയാൻ തുടങ്ങിയത്. ഇതേ ദിവസം തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 75,760 രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ നിന്ന് 320 രൂപയാണ് 12 ദിവസം കൊണ്ട് കുറഞ്ഞത്. സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ഇതൊരു ആശ്വാസമാവും.