സുഹാർ: ഒമാനിൽ താമസ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട് സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റു. വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുഹാർ വിലായത്തിലെ താമസ കെട്ടിടത്തിൽ വ്യാഴായ്ചാണ് തീപിടിത്തം ഉണ്ടായത്.
സിവിൽ ഡിഫൻസ് ആൻഡ് ആമ്പുലൻലസ് വിഭാഗം സ്ഥലത്തെത്തി തീപിടത്തമുണ്ടായ കെട്ടിടത്തിൽ നിന്നും രണ്ട് പേരെയും രക്ഷപ്പെടുത്തി പ്രാഥമിക ചികിത്സ നൽകിയ ശേഷം പ്രദേശത്തെ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. അഗ്നിശമന സേനയുടെ അടിയന്തര ഇടപെടല്‍ വലിയ അപകടമാണ് ഒഴിവാക്കിയത്.