Also Read:
No Content Available
കോഴിക്കോട് – താമരശ്ശേരിയിൽ ഒമ്പത് വയസ്സുകാരി മരിച്ചത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കോരങ്ങാട് ഗവ. എൽ.പി സ്കൂൾ വിദ്യാർഥിനി ആനപ്പാറ പൊയിൽ സനൂപിൻ്റെ മകൾ അനയയാണ് രോഗം ബാധിച്ച് മരിച്ചത്.
പനിയെ തുടർന്ന് വ്യാഴായ്ചാണ് കുട്ടിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് രോഗം കൂടിയതോടെ വൈകുന്നേരം കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. കുട്ടിയുടെ സഹോദരങ്ങളെയും ഒരു സഹപാഠിയെയും പനി ബാധിച്ച് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർക്ക് സാധരണ വൈറൽ പനിയാണ് ബാധിച്ചതെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്.