തറാവീഹ് നമസ്‌കാര സമയങ്ങളില്‍ പള്ളികള്‍ക്കുസമീപം വാഹനങ്ങള്‍ അലക്ഷ്യമായി നിര്‍ത്തിയിടുന്നവര്‍ക്ക് പിഴ നല്‍കുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി.
അബുദാബി: തറാവീഹ് നമസ്‌കാര സമയങ്ങളില്‍ പള്ളികള്‍ക്കുസമീപം വാഹനങ്ങള്‍ അലക്ഷ്യമായി നിര്‍ത്തിയിടുന്നവര്‍ക്ക് പിഴ നല്‍കുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി.
നമസ്‌കാരത്തിനെത്തുന്നവര്‍ വാഹനങ്ങള്‍ പാര്‍ക്കിംഗുകളില്‍ കൃത്യമായി പാര്‍ക്കുചെയ്യുക. മറ്റു വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്തവിധം നിര്‍ത്തിയിടുന്നവര്‍ക്ക് 500 ദിര്‍ഹം പിഴ ഈടാക്കുമെന്ന് ഇതുസംബന്ധിച്ച മുന്നിറിയിപ്പില്‍ അബുദാബി പൊലീസ് വ്യക്തമാക്കി.
പള്ളികള്‍ക്ക് സമീപമുള്ള റോഡരുകിലും പാര്‍ക്കിംഗുകള്‍ക്ക് വിരുദ്ധമായും വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണ് പൊലീസ് നടപടി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.