നിലവില്‍ 28,000 കമ്പനികളിലായി 136,000 സ്വദേശികള്‍
റസാഖ് ഒരുമനയൂര്‍
അബുദാബി: യുഎഇയില്‍ സ്വകാര്യ മേഖലയിലെ ഈ വര്‍ഷത്തെ ആദ്യപകുതിയിലെ സ്വദേശി വല്‍ക്കരണം ജൂണ്‍ 30ന് മുമ്പ് പൂര്‍ത്തീകരിക്കണമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാല യം അറിയിച്ചു.
അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യ മേഖല കമ്പനികള്‍ 2025 ന്റെ ആദ്യ പകുതിയിലെ എമിറേറ്റൈസേഷന്‍ ലക്ഷ്യങ്ങള്‍ ജൂണ്‍ മുപ്പതോടെ കൈവരിക്കണമെന്നും വൈദഗ്ധ്യ മുള്ള ജോലികളില്‍ ജോലി ചെയ്യുന്ന യുഎഇ പൗരന്മാരുടെ എണ്ണത്തില്‍ ഒരുശതമാനം അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കണമെന്നും മന്ത്രാലയം അറിയിപ്പില്‍ വ്യക്തമാക്കി.
ജൂലൈ ഒന്നു മുതല്‍ ഇതുസംബന്ധിച്ചു സ്വകാര്യമേഖലയില്‍ ശക്തമായ പരിശോധന നടത്തും. കമ്പനികള്‍ എത്രത്തോളം പാലിച്ചുവെന്നും അവര്‍ ജോലി ചെയ്യുന്ന എമിറേറ്റി പൗരന്മാരെ സാമൂഹിക സുരക്ഷാ ഫണ്ടില്‍ രജിസ്റ്റര്‍ ചെയ്യുന്നതും ആവശ്യമായ വിഹിതം സ്ഥിരമായി നല്‍കുന്നതും ഉള്‍പ്പെടെയു ള്ള മറ്റു അനുബന്ധ കാര്യങ്ങളും മന്ത്രാലയം പരിശോധിക്കും.
നിബന്ധനകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ ക്കെതിരെ നടപടകളുണ്ടാകും. ‘തൊഴില്‍ വിപണിയിലെ ശ്രദ്ധേയമായ പ്രകടനവും യുഎഇയുടെ ദ്രുതഗ തിയിലുള്ള സാമ്പത്തിക വളര്‍ച്ചയും സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് സ്വദേശിവല്‍ക്കരണം ലക്ഷ്യ ങ്ങള്‍ കൈവരിക്കാനുള്ള കഴിവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതായി നാഷണല്‍ ടാലന്റ്സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഫരീദ അല്‍ അലി പറഞ്ഞു.